കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ജൂണ്‍ ഏഴിന് തുടങ്ങും

  1. Home
  2. Kerala

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ജൂണ്‍ ഏഴിന് തുടങ്ങും

Hajj service


ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21 നും കേരളത്തില്‍ നിന്നും ജൂണ്‍ ഏഴിനും ആരംഭിക്കും. മെയ് 21- മുതലാണ് ഈ വര്‍ഷത്തെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തി തുടങ്ങുക. ജൂണ്‍ 22-ഓടെ ഹജ്ജ് വിമാന സര്‍വീസുകള്‍ പൂർത്തിയാകും. ജൂണ്‍ അവസാനവാരം തുടങ്ങുന്ന ഹജ്ജിന് വരുന്ന തീര്‍ഥാടകർ കർമ്മങ്ങൾ അവസാനിപ്പിച്ച് ജൂലൈ രണ്ട് മുതൽ മടങ്ങും. അതേസമയം ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

ജൂണ്‍ 7 മുതല്‍ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ജൂലൈ 13 മുതൽ ഈ തീർത്ഥാടകർ മടങ്ങും. ഹജ്ജ് സര്‍വീസിനുള്ള ടെണ്ടര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന 1,38,761 തീര്‍ഥാടകരാണ് സർവീസ് നടത്തുക. ഇതിൽ കേരളത്തില്‍ നിന്നും മാത്രം 13,300-ഓളം തീർത്ഥാടകരും കരിപ്പൂരില്‍ നിന്നും 8300-ഓളം തീർത്ഥാടകരുമുണ്ട്. കേരളത്തില്‍ നിന്നും ഇതുവരെ ഹജ്ജിന് അപേക്ഷിച്ചത് 19,025 പേരാണ്.