'പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ്'; പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലതെന്ന് ഹരീഷ് പേരടി
പുതുപ്പള്ളിയിൽ മൂന്നാം തവണയും ജെയ്ക് സി തോമസ് പരാജയം നേരിട്ടിരിക്കുകയാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഗ്രോ വാസുവിനെ പോലെയുള്ള സഖാവൊക്കെ ജയിലിൽ കിടക്കുമ്പോൾ നിങ്ങൾ എങ്ങിനെ ജയിക്കാനാണ് എന്നും കേരളം എല്ലാം കാണുന്നുമുണ്ട്, കേൾക്കുന്നുമുണ്ട്, കൃത്യമായിപ്രതികരിക്കുന്നുമുണ്ടെന്നു ഓർക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഹരീഷ് പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഈ സഖാവൊക്കെ ഇങ്ങിനെ ജയിലിൽ കിടക്കുമ്പോൾ നിങ്ങൾ എങ്ങിനെ ജയിക്കാനാണ്…നിങ്ങൾ മറ്റുള്ളവരെ ഓർമ്മപ്പെടുത്തുപോലെ നിങ്ങളെയും ഓർമ്മപ്പെടുത്തുന്നു..ഇത് കേരളമാണ്…എല്ലാവരും നിങ്ങളെ പോലെ അടിമകളല്ല..കേരളം എല്ലാം കാണുന്നുമുണ്ട്,കേൾക്കുന്നുമുണ്ട്,കൃത്യമായിപ്രതികരിക്കുന്നുമുണ്ട്..പുതുപ്പള്ളി ഒരു ഓർമ്മപ്പെടുത്തലാണ് …പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്…’സഖാവെ ആദ്യം സമാധനവാദികളുടെ വിപ്ലവം വരും അത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാൽ പിന്നെ വരുന്നത് ഭ്രാന്തൻമാർ നയിക്കുന്ന വിപ്ലവമായിരിക്കും’..Left Right Left…മുരളിഗോപി….💪💪💪