ഹരിപ്പാട് 15 വയസുകാരിയെ ബന്ധുക്കൾ പീഡിപ്പിച്ചു

  1. Home
  2. Kerala

ഹരിപ്പാട് 15 വയസുകാരിയെ ബന്ധുക്കൾ പീഡിപ്പിച്ചു

police      


ആലപ്പുഴ ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി.വീയപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.കേസിൽ നാലുപേർക്കെതിരെ പൊലിസ് കേസ് എടുത്തു. ഇതിൽ മൂന്നുപേർ കുട്ടിയുടെ ബന്ധുക്കളാണ്.നിലവിൽ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു .രണ്ട് പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പോയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടത്തി. എന്നാൽ തുടർന്ന് ചോദ്യം ചെയ്യലിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പൊലീസിനോട് പറയുന്നത് .