വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതികളാക്കും

  1. Home
  2. Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതികളാക്കും

harshina


പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതികളാക്കും. കെ കെ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. 

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.