കണ്ണൂരിൽ നാളെ ഹർത്താൽ
കണ്ണൂർ ടൗണിൽ ശനിയാഴ്ച ഹർത്താൽ. സിപിഎമ്മാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് ഹർത്താൽ.
സിപിഎം മുതിർന്ന നേതാവ് കെ.പി. സഹദേവന്റെ വിയോഹത്തിൽ ആദരസൂചകമായാണ് ഹർത്താൽ. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രമായിരിക്കും ഹർത്താൽ. ഹോട്ടലുകൾ വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
