ആരോഗ്യമന്ത്രിക്കെതിരായ വിദ്വേഷ കമന്റ്; സിപിഐഎം പ്രവർത്തകനെതിരെ കേസ്
ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെ വിദ്വേഷപരമായ കമന്റ് ഇട്ടെന്ന പരാതിയിൽ സിപിഐഎം പ്രവർത്തകനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. കെപിസിസി അംഗം പി.സി. ഹബീബ് തമ്പിയുടെ പരാതിയിലാണ് നടപടി.
അതേസമയം, അതേസമയം ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നിപ, ഷിഗല്ല അവലോകനയോഗം ചേർന്നു. കോഴിക്കോട് കലക്ടറേറ്റിൽ ആണ് യോഗം ചേർന്നത്. വിവിധ ജില്ലാ കളക്ടർമാർ, കോഴിക്കോട് ഡിഎംഒ, ഡി ഇ ഒയും ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ചു.
