കെഎസ്ആർടിസി ആസ്തികളുടെ മൂല്യനിർണയം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കണമെന്ന് ഹൈക്കോടതി

  1. Home
  2. Kerala

കെഎസ്ആർടിസി ആസ്തികളുടെ മൂല്യനിർണയം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കണമെന്ന് ഹൈക്കോടതി

KSRTC


കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ മൂല്യനിർണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യ നിർണയം നടത്തിയ ശേഷം ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കെ.എസ്.ആർ.ടി.സി. ആസ്തികൾ വെച്ച് വായ്പ് എടുത്തതിന്റെ വിവരങ്ങൾ ലഭ്യമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വിവിധ സൊസൈറ്റികളിൽ നിന്നും മറ്റും കെഎസ്ആർടിസിയിലെ ജീവനക്കാർ വായ്പ എടുക്കാറുണ്ട്. ഇതിന്റെ തിരിച്ചടവ് കെ.എസ്.ആർ.ടി.സി. ശമ്പളത്തിൽ നിന്ന് പിടിച്ച് സൊസൈറ്റിയിലേക്ക് അടക്കുകയാണ് ചെയ്യാനുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇത് ഉണ്ടായിട്ടില്ല. ഇതോടെ സൊസൈറ്റികൾ ഹൈക്കോടതിയെ സമീപിപ്പിച്ചതോടെയാണ് നിർദേശം. ആസ്തി എത്ര ബാധ്യത എത്ര എന്ന് വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് തന്നെ തയ്യാറാക്കണം എന്നാണ് കോടതിയുടെ നിർദേശം.