മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേര് വീണ്ടും മാറ്റാൻ ഹൈക്കോടതി നിർദേശം

  1. Home
  2. Kerala

മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേര് വീണ്ടും മാറ്റാൻ ഹൈക്കോടതി നിർദേശം

HIGH COURT


മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് വീണ്ടും മാറ്റാൻ നിർദേശിച്ച് ഹൈക്കോടതി. 'റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് വെൽനെസ്' എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്നാണ് കോടതിയുടെ നിർദേശം.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ' എന്നാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതി പുതിയ നിർദേശം മുന്നോട്ടുവെച്ചത്.

വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.