കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

  1. Home
  2. Kerala

കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

bomb threat in kerala highcourt security


കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ പാലാരിവട്ടം പൊലീസിന് ഹൈക്കോടതിയുടെ ഇടക്കാല നിർദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നേരത്തെ എറണാകുളം സെൻട്രൽ പൊലീസിനോട് പെൺകുട്ടിക്ക് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും, പിന്നീട് ആ ഉത്തരവ് പിൻവലിച്ചിരുന്നു. കേരളത്തിൽ നൽകിയ വിലാസത്തിൽ പെൺകുട്ടിയെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

തുടർന്ന്, പൊലീസ് സംരക്ഷണം പിൻവലിച്ചതിന് പിന്നാലെ പെൺകുട്ടി അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും സുരക്ഷ ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ പാലാരിവട്ടം പൊലീസിന് ഹൈക്കോടതി വീണ്ടും നിർദേശം നൽകിയത്.