എസ്‌ഐആർ നീട്ടുവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

  1. Home
  2. Kerala

എസ്‌ഐആർ നീട്ടുവെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

bomb threat in kerala highcourt security


എസ്‌ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.ഇതോടെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി അവസാനിപ്പിച്ചു

വിഷയത്തിൽ സുപ്രിംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നുമാണെന്നായിരുന്നു സംസ്ഥാന സർക്കാർ ആരോപിച്ചത്.