സമദാനി എം.പിയെയും കമല സുരയ്യയെയും സംബന്ധിച്ച വിവാദ പരാമർശം നീക്കം ചെയ്ത് ഹൈക്കോടതി
എം.പിയും പ്രഭാഷകനുമായ അബ്ദുസമദ് സമദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളുന്നയിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശമാണ് നീക്കിയത്.
എഴുത്തുകാരി കമല സുരയ്യയുടെ (മാധവിക്കുട്ടി) ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ‘ആമി’ എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. പ്രദര്‍ശനാനുമതി ചോദ്യം ചെയ്താണ് കെ പി രാമചന്ദ്രന്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ കമല സുരയ്യയെയും സമദാനിയെയും ബന്ധപ്പെടുത്തി പരാമര്‍ശമുണ്ടായിരുന്നു. ഇത് തനിക്കും കമല സുരയ്യക്കും അപകീര്‍ത്തികരമാണെന്നായിരുന്നു സമദാനിയുടെ വാദം.
കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത രാമചന്ദ്രൻ്റെ ഹരജി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളി. ഇതോടൊപ്പമാണ് ഹരജിയിലെ പരമാർശങ്ങളും രേഖയിൽനിന്ന് നീക്കിയത്
