മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

  1. Home
  2. Kerala

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

chief minister


കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്കെതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതി ഫർസീൻ മജീദിന്റെ ശമ്പള വർധന തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കോടതി നോട്ടീസ് അയച്ചു. മട്ടന്നൂർ യുപി സ്‌കൂൾ മാനേജറും നാലാഴ്ചയ്ക്കകം മറുപടി നൽകണം. യൂത്ത് കോൺഗ്രസ് കണ്ണൂർ വൈസ് പ്രസിഡന്റും, അധ്യാപകനുമാണ് ഫർസീൻ മജീദ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഫർസീൻ മജീദ് വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം.