വൈവിധ്യമാർന്ന വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു'; സലിംകുമാറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അന്തരിച്ച നടൻ സലിംകുമാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രമുഖ നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി', പ്രധാനമന്ത്രി കുറിച്ചു.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്നു സലിംകുമാർ. തുടർന്ന് കടുത്ത പനി ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആരോഗ്യനില വഷളായത്. ഇന്നലെ രാത്രി 10.43ന് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
