കാറിൽ തട്ടിയത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് നടുറോഡിൽ ബസ് ഡ്രൈവറുടെ ക്രൂരമർദനം, ബസും ഡ്രൈവറും കസ്റ്റഡിയിൽ

  1. Home
  2. Kerala

കാറിൽ തട്ടിയത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് നടുറോഡിൽ ബസ് ഡ്രൈവറുടെ ക്രൂരമർദനം, ബസും ഡ്രൈവറും കസ്റ്റഡിയിൽ

bus driver


കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ബസ് ഡ്രൈവറുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് - ബേപ്പൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ഫ ബസിനെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ പന്നിയങ്കര സ്വദേശി ശബരീഷാണ് കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ബസില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുന്നതും കാര്‍ ഡ്രൈവർ കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നടുറോഡില്‍ വെച്ച് അതിക്രൂരമായാണ് ആക്രമിച്ചത്. സംഭവത്തില്‍ കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശബരീശനെതിരെ വധശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തും.

പ്രതിയെ നാളെ രാവിലെയോട് കൂടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇന്ന് ഞായറാഴ്ചയായതിനാലാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നത്.