വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വിഎസിന്റെ ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുമായി ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ നിലവിൽ ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കാർഡിയാക് ഐസിയുവിൽ ചികിത്സയിലാണ് .