കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി

നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂൺ 25ലേക്ക് മാറ്റി.
ഇപ്പോൾ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണു കേസ് മാറ്റിയത്.
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണു പരാതി. ദിയയുടെ സ്ഥാപനത്തിൽനിന്ന് ജീവനക്കാർ പണം തട്ടിച്ചുവെന്ന് കൃഷ്ണകുമാറും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ കേസെടുത്തതിനു പിന്നാലെയാണു ജീവനക്കാർ പരാതി നൽകിയത്