കേരളം ചുട്ടുപൊള്ളുന്നു; വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ചൂട് കൂടും

  1. Home
  2. Kerala

കേരളം ചുട്ടുപൊള്ളുന്നു; വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ചൂട് കൂടും

heat


കേരളം കനച്ച ചൂടിൽ ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്തെ ശരാശരി താപനില 35 ഡിഗ്രിസെൽഷ്യസിന് അടുത്തെത്തി. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി ചൂട് 34.5ഡിഗ്രിയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 32.7ആയിരുന്നു ഇത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളിലൊന്ന് കണ്ണൂരാണ്. 

37.7ഡിഗ്രി സെലിഷ്യസ്. കൊച്ചിയിൽ 36.5ഉം പുനലൂരിൽ 35.7ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നിന്ന് ദക്ഷിണാർദ്ധഗോളത്തിലേക്ക് മാറിയതിന്റെയും എൽനിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർദ്ധിക്കാൻ കാരണമെന്നാണ് നിഗമനം. സമുദ്രോപരിതലം ചൂടി പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ ,.ജനുവരി ആദ്യമാസത്തിൽ അനുഭവപ്പെട്ട തണുപ്പിന് ശേഷം ഫെബ്രുവരി എത്തിയപ്പോഴേക്കും വളരെ പെട്ടെന്നാണ് ചൂട് കൂടിയത്. ഇത് ജനങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. 

വേനൽമഴയിലെ കുറവും ചൂട് കൂടാനിടയാക്കി. അടുത്ത രണ്ടുമാസവും ചൂട് ഇനിയും കൂടാനാണ് സാധ്യത. കുറഞ്ഞ താപനില 25ഡിഗ്രിക്ക് മുകളിലേക്ക് പോകുന്നതും കൂടിയ താപനില 38 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്. പകൽ പുറത്തിറങ്ങുമ്പോൾ താപനപ്രതിരോധ സംവിധാനങ്ങളായ കുട,പോളിയേസ്റ്റർ ഇതരവസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ കരുതണം. ഉച്ചയ്ക്ക് പുറത്ത് ജോലിയെടുക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.