സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

  1. Home
  2. Kerala

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

heat


കേരളത്തിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയുമായി മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് ,കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.