കനത്ത മഴ തൃശ്ശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ട കനത്ത മഴ സാധ്യത ഉള്ളതിനാൽ നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (28/06/2025) അവധി പ്രഖ്യാപിച്ചു.ശനിയാഴ്ച കുട്ടികൾക്ക് ക്ലാസ് വയ്‌ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
പീച്ചി ഡാം ഷട്ടർ നാളെ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ജൂൺ 28) രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും.