കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഈ വർഷത്തെ ആദ്യത്തെ തീവ്രന്യൂന മർദ്ദം നാളെ കരയിലേക്ക് പ്രവേശിക്കും

  1. Home
  2. Kerala

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഈ വർഷത്തെ ആദ്യത്തെ തീവ്രന്യൂന മർദ്ദം നാളെ കരയിലേക്ക് പ്രവേശിക്കും

rain


ശ്രീലങ്കയിൽ വീണ്ടും തീവ്ര ന്യൂന മർദ്ദ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി ന്യൂനമർദ്ദം നാളെ വൈകിട്ട് 5.30 മുതൽ രാത്രി 11.30 വരെ ഹംബൻടോട്ടയും കൽമുനാക്കുമിടയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമാകും. കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും മുല്ലൈത്തീവ് വവുനിയ, കിളിനോച്ചി, പോളൊന്നറുവ ജില്ലകളിലും 150 മില്ലീമീറ്ററിന് മുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്നു ദിവസങ്ങളിൽ മഴ സാധ്യതയും പ്രവർത്തിച്ചിട്ടുണ്ട്. ജനുവരി 9, 10, 11 തീയതികളിലാണ് മഴ സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇത് പ്രകാരം അന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.