കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

rain


ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, ഓഗസ്റ്റ് 18 വരെ തുടർന്നുള്ള ദിവസങ്ങളിൽ മറ്റൊരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഗംഗാതീര പശ്ചിമ ബംഗാളിലൂടെയും ജാർഖണ്ഡിലൂടെയും സഞ്ചരിക്കാനാണ് സാധ്യത.

തുടർന്ന് അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശക്തികുറഞ്ഞ ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഓഗസ്റ്റ് 14ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.