കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

  1. Home
  2. Kerala

കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

image


വയനാട് ചുരത്തിൽ കനത്ത മഴയെ തുടർന്ന് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.വഴിയിലുണ്ടായ അപകടത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഒന്നര മണിക്കൂറിലേറെയായി ശക്തമായ ഗതാഗതക്കുരുക്ക് തുടരുന്നതായി റിപ്പോർട്ടുണ്ട്.കൽപ്പറ്റയും മുക്കവും നിന്നുള്ള ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഴയും ഗതാഗതക്കുരുക്കും കാരണം മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ തുടങ്ങാൻ വൈകുന്ന സാഹചര്യമാണ്.പ്രദേശത്ത് മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.