കനത്ത മഴ തുടരുന്നു: കുട്ടനാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

  1. Home
  2. Kerala

കനത്ത മഴ തുടരുന്നു: കുട്ടനാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

heavy rain


ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ ഉൾപ്പെടെ, നാളെ (ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവ നിശ്ചിത സമയപ്രകാരം തന്നെ നടത്തപ്പെടും.

ഇതിനിടെ, സംസ്ഥാനത്ത് മറ്റ് അഞ്ച് ജില്ലകളിലും കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നാളത്തെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.