കേരളത്തിൽ കനത്ത മഴ തുടരുന്നു; മേയ് 29, 30 തീയതികളിൽ പ്രത്യേക ജാഗ്രത

കേരളത്തിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലും മഹാരാഷ്ട്ര-കർണാടക പ്രദേശത്തുമായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ മഴയും കാറ്റും കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മേയ് 29, 30 തീയതികളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.മഴയെ തുടർന്ന് 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നതായി റിപ്പോർട്ട് ഉണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അധികൃതരും എല്ലാവരോടും അതീവ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.