തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി

  1. Home
  2. Kerala

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി

RAIN


കനത്തമഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. വെള്ളം പൂർണമായി നീക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.