കാസർഗോഡ് ജില്ലയിൽ അതിതീവ്ര മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

  1. Home
  2. Kerala

കാസർഗോഡ് ജില്ലയിൽ അതിതീവ്ര മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

holiday for educational institutions in kasaragod district


കാലവർഷം ശക്തിയേറിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 29) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ-പൊതു സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്

ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ നാളെയും മറ്റന്നാളും ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചു.കൂടാതെ
റാണിപുരം, ബേക്കൽ, ചന്ദ്രഗിരി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

മലയോര മേഖലകളിൽ ദുർഘടമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാത്രിയാത്ര ഒഴിവാക്കണമെന്നും പൗരന്മാരോട് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, റവന്യു വിഭാഗം എന്നിവർ ചേർന്ന് കനത്ത ജാഗ്രത പാലിക്കുകയാണ്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും, അനാവശ്യമായി വീടുകൾ വിട്ടു പുറത്ത് പോകരുതെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.