കേരളത്തിൽ മഴ കനക്കുന്നു: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും; നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

  1. Home
  2. Kerala

കേരളത്തിൽ മഴ കനക്കുന്നു: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും; നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

rain alert

കേരളത്തിൽ മഴകാലം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഇന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് സൈറൺ നൽകും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് സൈറനുകൾ മുഴങ്ങുക.ഇന്ന് മൂന്ന് മണിക്കാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങുക.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. നാളെ മുതൽ 26 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ അതിതീവ്രമഴ മുന്നറിയിപ്പ് നൽകി.