കേരളത്തിൽ ശക്തമായ മഴ: കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്; നിരവധി ജില്ലകളിൽ അവധി, ജാഗ്രതാ നിർദ്ദേശം

  1. Home
  2. Kerala

കേരളത്തിൽ ശക്തമായ മഴ: കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്; നിരവധി ജില്ലകളിൽ അവധി, ജാഗ്രതാ നിർദ്ദേശം

change in rain warning


സംസ്ഥാനത്ത് മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ
നിലവിൽ ഓറഞ്ചും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോട്ടയം എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കനത്ത മഴത്തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി , കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത നിലവിലുണ്ട്. ശക്തമായ തിരമാലകൾക്കും കനത്ത കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയും ജാഗ്രതയിലാണ്.