സംസ്ഥാനത്ത് കനത്ത മഴ: ആറ് മരണം, 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് സർക്കാർ

  1. Home
  2. Kerala

സംസ്ഥാനത്ത് കനത്ത മഴ: ആറ് മരണം, 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് സർക്കാർ

kerala rain


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും നിലവിൽ 1465 പേരെ ഇവിടേക്ക് മാറ്റിയതായും സർക്കാർ അറിയിച്ചു. മഴക്കെടുതിയിൽ ആറു മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ ആറു പേർക്കായി സേനാവിഭാഗങ്ങളും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം സംഭവിച്ചവർക്കും അർഹമായ ധനസഹായം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കോഴിക്കോട് ആനക്കാംപൊയിലിൽ 340 മില്ലീമീറ്ററും വയനാട് മേപ്പാടിയിൽ 177 മില്ലീമീറ്ററും കനത്ത മഴ രേഖപ്പെടുത്തി. അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അറിയിച്ചു.