സംസ്ഥാനത്ത് ശക്തമായ മഴ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  1. Home
  2. Kerala

സംസ്ഥാനത്ത് ശക്തമായ മഴ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

heavy rain holiday for education institutions


കേരളത്തിൽ തുടരുന്ന അതിശക്ത മഴയെ തുടർന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ തുടങ്ങിയവക്കാണ് അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് പ്രധാനമായും ഈ നിർദേശം. നേരത്തെ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും മാറ്റം ഇല്ലാതെ നടത്തും. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല.അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.മഴ തുടരുന്നതിനാൽ പൊതുജനങ്ങളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.