വയനാട്ടിൽ കനത്ത മഴ: മേപ്പാടിയിൽ കർശന നിയന്ത്രണം; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം

  1. Home
  2. Kerala

വയനാട്ടിൽ കനത്ത മഴ: മേപ്പാടിയിൽ കർശന നിയന്ത്രണം; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം

rain alert


വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ജൂൺ 6, 7 തീയതികളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.