തുലാമഴ വീണ്ടും ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  1. Home
  2. Kerala

തുലാമഴ വീണ്ടും ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

rain alert


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് മുതൽ നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.