വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടൽയാത്രയ്ക്ക് വിലക്ക്

  1. Home
  2. Kerala

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, കടൽയാത്രയ്ക്ക് വിലക്ക്

rain alert


കേരളത്തിൽ കാലവർഷം സജീവമായതോടെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' (Red Alert) പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. മഴ കനത്തതോടെ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

തെക്കൻ കേരളത്തിലും മഴ ശക്തമാണ്. തിരുവനന്തപുരം പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാര സന്ദർശനത്തിന് വിലക്കേർപ്പെടുത്തി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി.