കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (13 ജൂൺ 2025) സംസ്ഥാനത്തിന്റെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു, 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (14 ജൂൺ 2025) കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്, മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതു കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്
ഇന്ന് ഓറഞ്ച് അലർട്ട് ഉള്ള ജില്ലകൾ (13/06/2025):
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഇന്ന് യെല്ലോ അലർട്ട് ഉള്ള ജില്ലകൾ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
നാളെ റെഡ് അലർട്ട് (14/06/2025):
കണ്ണൂർ, കാസർകോട്
നാളെ ഓറഞ്ച് അലർട്ട്:
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മറ്റ് ദിവസങ്ങളിലെ റെഡ് അലർട്ടുകൾ:
ഞായറാഴ്ച (15/06/2025): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
തിങ്കളാഴ്ച (16/06/2025): മലപ്പുറം, കോഴിക്കോട്, വയനാട്
ചൊവ്വാഴ്ച (17/06/2025): മലപ്പുറം, കോഴിക്കോട്
മഴക്കെടുതികൾക്കും അപകടഭീഷണികൾക്കും സാധ്യത
അതിതീവ്ര മഴ മലവെള്ളപ്പാച്ചിലിന്, മിന്നൽ പ്രളയത്തിന്, വെള്ളക്കെട്ടുകൾക്ക്, മണ്ണിടിച്ചിലും ഉരുൾപൊട്ടലുകൾക്കും കാരണമായേക്കാം.
താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
നഗരങ്ങളിലും ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടാം.
പൊതുജനങ്ങളും സർക്കാരും അതീവ ജാഗ്രത പാലിക്കണം ഇന്ന്കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു