കനത്ത മഴ: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

  1. Home
  2. Kerala

കനത്ത മഴ: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

image


കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണി വരെയാണ് യാത്രാ നിരോധനം .ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. മഴക്കെടുതികളും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതുമടക്കമുള്ള അപകടസാധ്യത കണക്കിലെടുത്താണ് നടപടി.സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ സാഹചര്യമല്ലെങ്കിൽ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്നും മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.