അതിതീവ്ര മഴ: ഇന്ന് നാലു ജില്ലകളിൽ വൈകിട്ട് 5 മണിക്ക് മുന്നറിയിപ്പ് സൈറൺ

  1. Home
  2. Kerala

അതിതീവ്ര മഴ: ഇന്ന് നാലു ജില്ലകളിൽ വൈകിട്ട് 5 മണിക്ക് മുന്നറിയിപ്പ് സൈറൺ

sirens


അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പായാണ് സൈറണുകൾ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളാണ് മുഴങ്ങുക. പരീക്ഷണങ്ങൾക്കും മോക് ഡ്രില്ലുകൾക്കും ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകുന്നതിനായി ഈ സൈറണുകൾ മുഴക്കുന്നത്.