സംസ്ഥാനത്ത് മഴ ശക്തിപ്പെടും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

സംസ്ഥാനത്ത് മഴ ശക്തിപ്പെടും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട്

rain


സംസ്ഥാനത്ത് ഇന്നും മഴ  ശക്തിപ്പെടാൻസാധ്യത.  രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും കരുതിയിരിക്കണം. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.