മധ്യകേരളത്തിൽ മഴക്കെടുതി രൂക്ഷം: 336 വീടുകൾക്ക് നാശനഷ്ടം; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

  1. Home
  2. Kerala

മധ്യകേരളത്തിൽ മഴക്കെടുതി രൂക്ഷം: 336 വീടുകൾക്ക് നാശനഷ്ടം; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

image


മധ്യകേരളത്തിൽ മഴക്ക് ശമനമുണ്ടെങ്കിലും ശക്തമായ മഴക്കെടുതികളാണ് റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളം ജില്ലയിൽ ഇതുവരെ 336 വീടുകൾക്ക് നാശനഷ്ടമുണ്ടായെന്നാണ് കണക്ക്.തൃശ്ശൂർ വാടാനപ്പള്ളിയിൽ കടലാക്രമണം രൂക്ഷമായതോടെ നിരവധി വീടുകളിൽ വെള്ളം കയറ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ജലനിരപ്പുയർന്നതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകി.

രണ്ട് ദിവസത്തിനിടെ എറണാകുളത്ത് മാത്രം മരം വീണും മണ്ണിടിഞ്ഞും തകർന്നത് 19 വീടുകളാണ്. തൃശൂർ കുന്നംകുളത്ത് കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണു.ഉടുമ്പൻചോലയിൽ ശക്തമായ കാറ്റിൽ തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് വീടുകളും തകർന്നു. കോട്ടയത്ത് കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. കുന്നിടിഞ്ഞ് വീണ് എറണാകുളം തേവക്ക്ൽ സ്വദേശി ലൈജുവിന്റെ വീടും തകർന്നു.

മൂന്നാറിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം പൂർണമായും നിലച്ചു. തൊടുപുഴ, മുവാറ്റുപുഴ, പെരിയാർ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയയർന്ന നിലയിലാണ്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലും നെടുമ്പ്രത്തെ 25 ഓളം വീടുകളിലും വെള്ളം കയറി. കൊച്ചിയിൽ എടവനക്കാടുൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും തൃശ്ശൂർ വാടാനപ്പള്ളിയിലും കടലാക്രമണവും രൂക്ഷമാണ്.