തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ പരിശോധന

  1. Home
  2. Kerala

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ പരിശോധന

image


ആശുപത്രി നടത്തിപ്പും രോഗി പരിചരണവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു.

ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംഘം വിശദീകരണം തേടി. ഐസൊലേഷൻ വാർഡുകളും സെല്ലുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജഡ്ജിമാർ നേരിട്ട് പരിശോധിച്ചു. പരിശോധനയിൽ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നിർദേശങ്ങൾ സർക്കാരിന് നൽകുമെന്നാണ് സൂചന.

നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ഹൈക്കോടതി, സുരക്ഷാ ജീവനക്കാരുടെ കുറവ്, അറ്റൻഡർമാരുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ എന്നിവ രൂക്ഷമായി വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലും ഹൈക്കോടതി സംഘം പരിശോധന നടത്തിയത്.