കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്‌പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധി സ്വാഗതാർഹം; സമരക്കാർക്ക് അഭിനന്ദനവുമായി ആദർശ് എം സജി

  1. Home
  2. Kerala

കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്‌പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധി സ്വാഗതാർഹം; സമരക്കാർക്ക് അഭിനന്ദനവുമായി ആദർശ് എം സജി

image


കൊച്ചി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി. വളരെ സ്വാഗതാർഹമായ വിധിയാണിതെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന് കീഴടക്കിയത് കോൺഗ്രസാണെന്നും സംഘപരിവാറിനെ പ്രതിരോധിക്കുന്നത് എന്നുമുതലാണ് മന്ത്രി എം റോജിക്ക് അപരിഷ്കൃതമായി മാറിയതെന്നും അദ്ദേഹം ചോദിച്ചു. ഒരു അധ്യാപിക എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമാണ് സിസ തോമസെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാർഥികൾ മാപ്പ് പറയണമെന്ന മന്ത്രിയുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ആർഎസ്എസിന് മുന്നിൽ അടിയറവ് പറയുന്ന സമീപനം എസ്എഫ്‌ഐക്കില്ലെന്നും കാലടിയിലെ സമരം രാജ്യവ്യാപകമായി മാതൃകയാകുമെന്നും ആദർശ് എം. സജി കൂട്ടിച്ചേർത്തു