അതിവേഗ റെയിൽ പാത ;സ്വപ്പ്ന പദ്ധതി ;ആര് കൊണ്ടു വന്നാലും അംഗീകരിക്കും: എം.വി. ഗോവിന്ദൻ

  1. Home
  2. Kerala

അതിവേഗ റെയിൽ പാത ;സ്വപ്പ്ന പദ്ധതി ;ആര് കൊണ്ടു വന്നാലും അംഗീകരിക്കും: എം.വി. ഗോവിന്ദൻ

MV Govindan


അതിവേഗ റെയിൽപാതയെന്ന സ്വപ്ന പദ്ധതി ആര് കൊണ്ടു വന്നാലും അംഗീകരിക്കുമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തിന്റെ ആവശ്യമാണ് അതെന്നും  കെ റെയിൽ വേണ്ടെന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണെന്ന് എന്നും അദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് നാലു മണിക്കൂറിനുള്ളിൽ എത്തുന്ന ഏതു സംവിധാനവും സിപിഎം അംഗീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് കെ റെയിലിന് കേന്ദ്രം അനുമതി തരാതിരുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.