'12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ ഉറപ്പ് നൽകിയിട്ടില്ല; ഇല്ലാത്ത കരാർ പ്രൊപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്ന് കിട്ടി?': മുഖ്യമന്ത്രി

  1. Home
  2. Kerala

'12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ ഉറപ്പ് നൽകിയിട്ടില്ല; ഇല്ലാത്ത കരാർ പ്രൊപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്ന് കിട്ടി?': മുഖ്യമന്ത്രി

v d satheesan


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ഇ.ബി (KSEB) സമർപ്പിച്ച ഫയലിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ച് ഉചിതമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും, ഉദ്യോഗസ്ഥർ നൽകുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് സർക്കാരിന്റെ ശൈലിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികാരികൾ കെ.എസ്.ഇ.ബിക്ക് ഉറപ്പ് നൽകിയിട്ടില്ല. കെ.എസ്.ഇ.ബിക്ക് പോലും ലഭിക്കാത്ത ആ പ്രൊപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം പുറത്തുവിടണം. പി.ടി.സി എന്ന ഇടനിലക്കാർ വഴി നിശ്ചയിച്ച കരാറിലെ 14.50 രൂപ നിരക്കിന്റെ വസ്തുത പ്രതിപക്ഷ നേതാവ് സൗകര്യപൂർവം മറച്ചുവെക്കുകയാണെന്നും, സോളാർ സമയത്തും പീക്ക് അവറിലും ഉയർന്ന നിരക്കിൽ കുറഞ്ഞ വൈദ്യുതി നൽകുന്ന കരാറിന് എന്തിനാണ് അദ്ദേഹം കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സെപ്റ്റംബറിലെ പവർകട്ട് സാഹചര്യത്തിന് ശേഷം ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് കൂടുതൽ പ്രതിസന്ധി ഒഴിവാക്കിയത്. ജനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതേ ജി.എൻ.എ (GNA) കമ്പനി വഴി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.