വര്‍ക്കലയില്‍ വീടിനു തീപിടിച്ചു; ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷപ്പെടുത്തി

  1. Home
  2. Kerala

വര്‍ക്കലയില്‍ വീടിനു തീപിടിച്ചു; ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷപ്പെടുത്തി

House catches fire in Varkala Trivandrum


വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. വീട്ടിനുള്ളിൽ പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. 

ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഗണേഷും അമ്പലത്തിലെ പുറം പണികൾ ചെയ്യുന്ന രാജേശ്വരിയും കുട്ടികളെ ഉറക്കികിടത്തി ജോലിക്ക് പോയതായിരുന്നു. ഇതിനിടെയാണ് കത്തിച്ചു വെച്ചിരുന്ന വിളക്കില്‍ നിന്നും തീപിടിച്ചത്. ഇത് കണ്ട നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വര്‍ക്കല ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൂന്ന്‌ ഗ്യാസ് സിലിണ്ടറുകളും വെള്ളത്തില്‍ മുക്കി അപകട സാധ്യത ഇല്ലാതാക്കുകയും ചെയ്തു.