ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട് പൂർണമായി കത്തിനശിച്ചു, വീട്ടുകാർക്ക് പൊളളലേറ്റു

  1. Home
  2. Kerala

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട് പൂർണമായി കത്തിനശിച്ചു, വീട്ടുകാർക്ക് പൊളളലേറ്റു

House caught fire


ഈരാറ്റുപേട്ടയിൽ ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനു തീപിടിച്ചു. അപകടത്തിൽ മധു, ഭാര്യ ആശാ മധു, മക്കളായ മോനിഷ, മനീഷ് എന്നിവർക്ക് പൊള്ളലേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ ആറരയോടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയർന്നത്. ഇത്‌ കണ്ട് ഉണർന്ന വീട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.