ഇടുക്കിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ
ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനിയാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത് .
ഭർത്താവ് രതീഷ് കൊലപ്പെടുത്തിയെന്ന് പ്രാഥമിക നിഗമനം.രജനിയുടെ ഭർത്താവ് രതീഷ് ഉപ്പുതറ പരപ്പിൽനിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പോലീസിൽ വിവരം നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ കുടുംബകലഹം പതിവായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
