മലയാറ്റൂരിൽ കാട്ടാനകളുടെ ആക്രമണം: വീട്ടമ്മയ്ക്ക് പരുക്ക്

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനക്കൂട്ടം നടത്തിയ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മക്ക് പരുക്കേറ്റു.ആക്രമണത്തിൽ ശശിയുടെ ഭാര്യ വിജയേയ്ക്കാണ് പരുക്ക് സംഭവിച്ചത്. തകർന്നുവീണ ഭിത്തി ദേഹത്ത് പതിച്ചാണ് പരിക്ക് ഉണ്ടായത്.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം
പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്‌മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും വിജിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്കക്ക് കയറ്റിവിട്ടു.