ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി.വി. വാക്‌സിൻ

  1. Home
  2. Kerala

ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി.വി. വാക്‌സിൻ

image


ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളിൽ രണ്ടാമത്തെ പ്രധാന  ക്യാൻസറാണ് ഗർഭാശയഗള കാൻസർ. ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്ത് 

ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കാനായി സംസ്ഥാനത്ത്ഇപ്പോൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്പിവി വാക്‌സിൻ സൗജന്യമായിനൽകും.മെയ് 31 വരെയാണ് വാക്‌സിൻ ലഭ്യമാകുന്നത്. 14 വയസ്സ് പൂർത്തിയായി 15 വയസ്സും മൂന്നുമാസവും ആയ കുട്ടികൾക്കും വാക്‌സിൻ എടുക്കാവുന്നതാണ്. 14 വയസ് പൂർത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയഗള കാൻസറിൽ നിന്ന് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

എച്ച്.പി.വി വാക്‌സിൻ ലഭിക്കുന്നതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് ആരോഗ്യകേന്ദ്രത്തിലെത്തുകയോ ചെയ്യാം. അല്ലെങ്കിൽ https://uwin.mohfw.gov.in/home വെബ്‌സൈറ്റിലും രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ്.

ഒരു ഡോസിന് 4000 രൂപയോളമാണ് വാക്‌സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. സെർവിക്കൽ ക്യാൻസർ തടയുന്നതിൽ എച്ച്പിവി വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ്. എച്ച്പിവി വാക്സിൻ, കാൻസറിന് കാരണമാകുന്ന എച്ച്പിവി മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു.ഓർക്കുക, ഒറ്റ കുത്തിവെപ്പിലൂടെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാകാനുള്ള അവസരമാണിത്. ഈ അവസരം പാഴാക്കാതിരിക്കുക