മോഡലിങ്ങിന്റെ പേരിൽ മനുഷ്യക്കടത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  1. Home
  2. Kerala

മോഡലിങ്ങിന്റെ പേരിൽ മനുഷ്യക്കടത്ത്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

child sexual abuse


മോഡലിങ്ങിന്റെ പേരിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസിപിയും വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടും.മരട് പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു പ്രതികളുള്ള കേസിൽ പ്രധാന പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികൾ വിദേശത്താണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മോഡലിങ് അവസരമെന്ന വ്യാജേന ദുബായിലേക്ക് കൊണ്ടുപോയ ശേഷം യുവതികളെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി ബോധക്ഷയം വരുത്തിയ ശേഷമാണ് മർദനവും ലൈംഗിക പീഡനവും നടന്നതെന്ന് ഇരയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും നിരവധി പേർക്ക് യുവതിയെ കൈമാറുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളിലൊരാളായ അലീന വ്യാജ ഫാഷൻ ഷോകളുടെ പേരിൽ പരസ്യം നടത്തിയിരുന്നുവെന്നും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്