വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

death


വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴിൽ. ഇവർക്കു വിദ്യാർഥികളായ രണ്ട് പെൺമക്കളുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.