ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭർത്താവ് അറസ്റ്റിൽ
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദമ്പതികൾ ലണ്ടനിൽ ജോലി ചെയ്ത് താമസിച്ചിരുന്ന സമയത്താണ് സംഭവം. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് യുവതി കൊട്ടിയം പൊലീസിൽ പരാതി നൽകിയത്.ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നും ശേഖരിച്ച തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നെന്ന ആരോപണം ഉയർന്നിരുന്നു. പരാതി വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയ യുവാവിന്, അതിന് അവസരം നൽകിയത് പൊലീസ് ആണെന്ന വിമർശനവും കുടുംബം ഉയർത്തിയിരുന്നു.ഹൈക്കോടതിയിലും യുവതി ഹർജി ഫയൽ ചെയ്തിരുന്നു. 4 വയസ്സുള്ള മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതിയും യുവതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ക്ലിനിക്കൽ സൈക്കോളജിന്റെ സഹായത്താൽ നാലുവയസ്സുകാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ അന്വേഷണസംഘം പോക്സോയും പ്രതിക്കെതിരെ ചുമത്തിയിരുന്ന .
